കോയമ്പത്തൂർ: മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച യുവാവ് മരിച്ചു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോയമ്പത്തൂരിൽ ഗ്യാസ് സിലിണ്ടർ ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ബർഡാർഡ് ആണ് മരിച്ചത്. ഇയാൾക്ക് 35 വയസ്സായിരുന്നു. സ്ഥിര മദ്യപാനിയായ ഇയാള്‍ കഴിഞ്ഞ രണ്ടാഴ്ചയായി മദ്യം കിട്ടാത്തതിൽ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഏപ്രിൽ 3 ന് പുതുക്കോട്ടൈ ജില്ലയിൽ മദ്യത്തിന് പകരമായി സോഡ കലർത്തിയ ആഫ്റ്റര്‍ ഷേവ് ലോഷന്‍ കഴിച്ച് രണ്ടുപേർ മരിച്ചിരുന്നു. കൊട്ടയപ്പട്ടണത്തെ മത്സ്യബന്ധന ഗ്രാമത്തിലെ 27 കാരനായ അരുൺപാണ്ടിയൻ, 33 കാരനായ അൻവർ രാജ എന്നിവരാണ് മരിച്ചത്.
മദ്യത്തിന് പകരം പെയിന്റും വാർണിഷും കലർത്തി കഴിച്ച തമിഴ്നാട് സ്വദേശികളും കഴിഞ്ഞയാഴ്ച മരിച്ചിരുന്നു.
Discussion about this post