മുംബൈ: ആക്ടിവിസ്റ്റ് ഡോ. ആനന്ദ് ടെല്തുംഡെയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തു. ഭീമ- കൊറേഗാവ് സംഘര്‍ഷ കേസിലാണ് അറസ്റ്റ്. കേസില്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രിംകോടതി, ഇദ്ദേഹത്തോട് ഏപ്രില്‍ 16ന് മുന്‍പ് കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.
മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും അര്‍ബന്‍ നക്സലാണെന്നും ആരോപണങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഇദ്ദേഹത്തിനെതിരെ കേസുണ്ട്.
മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഏറെ വിവാദമായ സംഭവമാണ് ഭീമ കൊറേഗാവ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും നിരവധി തീരുമാനങ്ങള്‍ ഭരണകൂടത്തിന് സ്വീകരിക്കേണ്ടി വരുകയും ചെയ്തു. 2017-ലെ ഭീമ കൊറേഗാവ് കേസില്‍ ഇപ്പോഴും വിവാദങ്ങള്‍ തുടരുകയാണ്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായ ശേഷം എന്‍.സി.പി കോണ്‍ഗ്രസ് ശിവസേന സഖ്യസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങളില്‍ ഒന്ന് ഭീമ കൊറെഗാവ് കേസ് അവസാനിപ്പിക്കുമെന്നതാണ്. എന്‍.സി.പിക്ക് ഇതില്‍ ഉറപ്പും നല്‍കിയിരുന്നു. ഇതിനിടെയാണ് ആനന്ദ് ടെല്തുംഡെയുടെ അറസ്റ്റ്.
Discussion about this post