കടുത്ത ചൂടിലും തളരാതെ കോവിഡ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് സഹായവുമായി ഇന്ത്യൻ റെയിൽവേ.കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ദിവസേന 10,000 കുപ്പി കുടിവെള്ളം സൗജന്യമായി നൽകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഐആർസിടിസി നിർമിക്കുന്ന റെയിൽ നീർ കുപ്പികളാണ് റെയിൽവേ വിതരണം ചെയ്യുക.
കോവിഡ് പോരാട്ട രംഗത്ത് റെയിൽവേയുടെ സേവനങ്ങൾ തികച്ചും സ്തുത്യർഹം തന്നെയാണ്.ലോക്ഡൗൺ തുടങ്ങിയത് മുതൽ നിരവധി സ്ഥലങ്ങളിലാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ആവശ്യക്കാർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത്. ദിവസങ്ങൾക്കു മുൻപ് റെയിൽവേ പുറത്തുവിട്ട കണക്കനുസരിച്ച് 20,00,000 ഭക്ഷണപ്പൊതികൾ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു.
Discussion about this post