പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ജനസമ്പർക്ക പരിപാടിയായ മൻ കി ബാത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.ഇന്ന് രാവിലെ 11 മണിക്ക് ആയിരിക്കും ഓൾ ഇന്ത്യ റേഡിയോ മുഖേനയുള്ള പ്രധാനമന്ത്രിയുടെ റേഡിയോ സംഭാഷണം. കോവിഡ് പ്രതിരോധ പോരാട്ടത്തിന്റെ ഭാഗമായ ലോക്ഡൗൺ അവസാന ആഴ്ചയിലേക്ക് കിടക്കുമ്പോൾ രാജ്യത്തിന്റെ നിലവിലെ പുരോഗതികൾ പ്രധാനമന്ത്രി ജനങ്ങളുമായി പങ്കുവയ്ക്കും.ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഇത് രണ്ടാമത്തെ തവണയാണ് പ്രധാനമന്ത്രി മൻ കി ബാത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്.മാർച്ച് 29ന്, അവസാനം നടന്ന മൻ കി ബാത്ത് പരിപാടിയിൽ ലോക്ഡൗൺ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് നരേന്ദ്രമോദി ജനങ്ങളോട് ക്ഷമാപണം നടത്തിയിരുന്നു.
ലോക്ഡൗണിൽ, ഇന്ത്യ കോവിഡ് മഹാമാരിയ്ക്കെതിരെ ശക്തമായ പോരാട്ടം തുടരുകയാണ്.ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുപ്രകാരം രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 26,496 ആയി ഉയർന്നു.മരിച്ചവരുടെ എണ്ണം 825 ആയി. ലോക്ഡൗൺ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്. മുംബൈയിലും പൂനെയിലും ലോക്ഡൗൺ നീട്ടാൻ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി സൂചന നൽകിയിരുന്നു.
Discussion about this post