ഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവരെ തിരികെ നാട്ടിലെത്തിക്കാന്‍ അനുവാദം നല്കി കേന്ദ്രസർക്കാർ. കുടിയേറ്റ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍, രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് വ്യക്തികള്‍ എന്നിവരുടെ യാത്രക്ക് കേന്ദ്രം ബുധനാഴ്ച അനുമതി നല്കി.
രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കുടുങ്ങിക്കിടക്കുന്ന ആളുകളുടെ അന്തര്‍ സംസ്ഥാന യാത്രക്ക് സൗകര്യമൊരുക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി എല്ലാ വ്യക്തികളെയും അവരുടെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ക്വാറന്റൈന് ചെയ്യുകയും ചെയ്യുമെന്നും കേന്ദ്രം വ്യക്തമാക്കി.
Discussion about this post