ഡൽഹി: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വൈറസിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി, ധീരമായി പോരാടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുന്ന ആരോഗ്യ പ്രവര്‍ത്തകയെ നാട്ടുകാര്‍ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇത് പോലുള്ള കാഴ്ചകള്‍ കാണുന്നത് ഹൃദയത്തില്‍ സന്തോഷം നിറയ്ക്കുന്നു. ഇതാണ് ഇന്ത്യയുടെ ആത്മാവ്. കൊറോണ വൈറസിനെ നമ്മള് ധൈര്യത്തോടെ നേരിടും. വൈറസിനെതിരെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് ഞങ്ങള്‍ അഭിമാനിക്കും.’എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൗണ്‍ ദിനത്തില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിക്കാന്‍ കൈയ്യടിച്ചും പാത്രം കൊട്ടിയും,മണിയടിച്ചും ശബ്ദമുണ്ടാക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.
Moments like this fill the heart with happiness.
This is the spirit of India.
We will courageously fight COVID-19.
We will remain eternally proud of those working on the frontline. https://t.co/5amb5nkikS
— Narendra Modi (@narendramodi) April 30, 2020
Discussion about this post