ഗൾഫിൽ നിന്നടക്കം നിരവധി രാജ്യങ്ങളിലെ പ്രവാസികൾ മടങ്ങിയെത്തുമ്പോൾ ഒരുക്കങ്ങളുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ മൂന്നു തവണ ഹൈക്കോടതി നിലപാട് തേടിയിട്ടും കേരള സർക്കാർ മറുപടി നൽകിയിട്ടില്ല.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് കേരളത്തിലേക്കു മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ എണ്ണം നാലേ കാൽ ലക്ഷത്തോളമായി. മടങ്ങിവരുന്നവരിൽ എത്ര പേർക്ക് നിരീക്ഷണ, ക്വാറന്റൈൻ കേന്ദ്രങ്ങൾ തയ്യാറാണെന്നതിനെക്കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കുന്നില്ല.തിരിച്ചു വരുന്നവരുടെ കണക്കുമായി താരതമ്യം ചെയ്തു നോക്കിയാൽ സർക്കാർ സേവനങ്ങൾ വളരെ നിസാരമാണ്.കോഴിക്കോട് നഗരത്തിൽ മാത്രം വിദേശത്തു നിന്ന് ഏഴായിരത്തിലധികം പേർ തിരിച്ചു വരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.എന്നാൽ, സർക്കാർ ആകെ നിരീക്ഷണ കേന്ദ്രത്തിനായി കണ്ടെത്തിയിരിക്കുന്നത് 10 കെട്ടിടങ്ങൾ മാത്രമാണ്. ഇതിൽ പരമാവധി 800 പേരെ മാത്രമേ താമസിപ്പിക്കാൻ സാധിക്കൂ.
Discussion about this post