In Facebook: വിശ്വരാജ് വിശ്വ
ഉത്തർപ്രദേശ് കൊടുത്ത അനുമതി പ്രകാരം ഇത് വരെ 250 ട്രെയിനുകളിൽ ആയി ശരാശരി 2.50 ലക്ഷം പേരെ യോഗി ആദിത്യനാഥ് തിരികെ അവരുടെ വീടുകളിൽ എത്തിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി 215 ട്രെയിനുകളിൽ ആയി 2.15 ലക്ഷം പേരെ ഗുജറാത്തിൽ നിന്നു അയച്ചു
ബിഹാറിലേക്ക് നിതീഷ് കുമാർ 140 ട്രെയിനുകളിൽ ആയി 1.50 ലക്ഷം പേരെ കൊണ്ടു വന്നു കഴിഞ്ഞു.
ഡാറ്റ സോഴ്സ് – കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയൽ, ട്വിറ്റർ.
കേന്ദ്രസർക്കാരും റെയിൽ മന്ത്രാലയവും തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിൽ തിരികെ എത്തിക്കാൻ 1200 ട്രെയിനുകൾ ആണ് അനുവദിച്ചിരിക്കുന്നത്. ദിവസേന ശരാശരി 300 ട്രിപ്പുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്.
നമ്മുടെ കേരളത്തിലേക്ക് മലയാളികളെ കൊണ്ടു മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇത് വരെ ഒരൊറ്റ ട്രെയിൻ പോലും വന്നിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ ഉള്ള മലയാളികൾ ഒരു പക്ഷെ കേരളത്തിലേക്കു വരുന്നില്ല എന്നു അറിയിച്ചു കാണും… ?
നോട്ട് : ചിത്രത്തിൽ കാണുന്നത് സ്വന്തം നാട്ടിലേക്ക് പോകാനായി ട്രെയിൻ വന്നപ്പോൾ കുറച്ചു ചെറുപ്പക്കാരുടെ സന്തോഷം ആണ്…
രോഗ വ്യാപനം ഉണ്ടാവും രോഗികളുടെ സംഖ്യ കൂടും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് അതത് സംസ്ഥാന സർക്കാർ അവരുടെ ആളുകളെ വീടുകളിലേക്ക് എത്തിക്കാൻ തീരുമാനം എടുത്തത്. അവർക്ക് വേണ്ട Quarantine ഉൾപ്പെടെ ഉള്ള ചികിത്സ ഒരുക്കിയിട്ടുണ്ട്.
ഇന്നലെ കർണ്ണാടക റിപ്പോർട്ട് ചെയ്ത 55 കേസുകളിൽ 50 എണ്ണവും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവരാണ്. അവർക്ക് വേണ്ട ചികിത്സയും സഹായവും ശരിയാക്കി ആണ് ആ സംസ്ഥാനങ്ങൾ അവരെ അവരുടെ നാട്ടിലേക്ക് തിരികെ കൊണ്ട് വരുന്നത്. അല്ലാതെ രോഗികൾ കൂടിയാൽ നമ്പർ 1 ന്റെ കപ്പ് നഷ്ടപ്പെടുമോ എന്നു ഭയന്ന് കൊച്ചു കുഞ്ഞുങ്ങളെ ഉൾപ്പെടെ അതിർത്തിയിൽ നരകയാതന അനുഭവിക്കാൻ വിടുന്ന സർക്കാർ അല്ല അവിടെ. അവർക്ക് കപ്പ് വേണ്ട നാട്ടുകാരുടെ മമത മതി.
900 ബസുകൾ ഒരുക്കി UP അവരുടെ ആളുകളെ അതിർത്തിയിൽ നിന്നു കൊണ്ടു വന്നത് വിട്ടേക്കൂ. ഇന്നലെ കപ്പലിൽ / വിമാനത്തിൽ വന്ന തമിഴ് മക്കളെ കൊണ്ടു പോകാൻ SETC യുടെ ബസുകൾ കൊച്ചിയിൽ വരി വരിയായി കിടന്നിരുന്നു എന്നത് കാണാതെ പോകാമോ മലയാളികളെ ??
https://www.facebook.com/photo.php?fbid=10216404156475192&set=a.2265550076941&type=3&theater
Discussion about this post