ലക്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ മുംബൈ സ്വദേശി കമ്രാന്‍ ആമിന് ഖാന് അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന കമ്രാന്‍ മുംബൈയിലെ ചുനാബാദ് പ്രദേശത്തുള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് ആണ് ഇയാളെ പിടികൂടിയത.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞത്.
് കമ്രാനെ ചോദ്യം ചെയ്തുവരികയാണ്.
ബോംബ് സ്ഫോടനത്തിലൂടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കും എന്നായിരുന്നു കമ്രാന്റെ ഭീഷണിയ പിന്നീട് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
Discussion about this post