Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

by Brave India Desk
Sep 29, 2026, 03:29 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ശിവൻ ദരിദ്രരുടെയും ശ്രീരാമൻ പണക്കാരുടെയും ദൈവമാണെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശം രാജ്യത്ത് വൻ രാഷ്ട്രീയ വിവാദത്തിലേക്ക്. ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് കോൺഗ്രസ് നേതാവ് കൂടിയായ രേവന്ത് റെഡ്ഡി ബിജെപിയെ വിമർശിച്ചുകൊണ്ട് ഈ വിവാദ പ്രസ്താവന നടത്തിയത്. ഉത്തരേന്ത്യയിൽ ബിജെപി വിജയം നേടുന്നത് ശ്രീരാമനെ സ്വന്തമാക്കിയതിനാലാണെന്നും അദ്ദേഹം ആരോപിച്ചു. ദക്ഷിണേന്ത്യക്കാർ ദ്രാവിഡരും ശിവഭക്തരുമാണെന്നും ഉത്തരേന്ത്യക്കാർ ആര്യന്മാരും രാമഭക്തരുമാണെന്നും പറഞ്ഞ അദ്ദേഹം ബിജെപി പണക്കാരുടെ പാർട്ടിയാണെന്നും കുറ്റപ്പെടുത്തി.

ബിജെപി നേതാക്കൾ ‘ജയ് ശ്രീറാം’ എന്ന് മാത്രമാണ് വിളിക്കുന്നതെന്നും എന്തുകൊണ്ടാണ് അവർ ‘ഹർ ഹർ മഹാദേവ്’ എന്ന് വിളിക്കാത്തതെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. വോട്ടർ പട്ടികയിലെ വീഴ്ചകൾ പരിഹരിക്കാനുള്ള നടപടികൾ വഴി വോട്ടുകൾ വെട്ടിമാറ്റി ബിജെപിയെ സഹായിക്കാനാണ് ശ്രമ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി ജനങ്ങളെ വിഭജിക്കുകയാണെന്നും കേന്ദ്രത്തിലെ പ്രധാന വകുപ്പുകളെല്ലാം ഉത്തരേന്ത്യൻ നേതാക്കളുടെ കൈകളിലാണെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.

Stories you may like

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

എന്നാൽ രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. ദൈവങ്ങളുടെ പേരിൽ ജനങ്ങളെയും ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും തമ്മിൽ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി ബന്ദി സഞ്ജയ് കുമാർ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ‘ഹർ ഹർ മഹാദേവ്’ എന്ന് സദസ്സുകളിൽ വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ബിജെപി ഇതിന് മറുപടി നൽകിയത്. സനാതന ധർമ്മത്തിൽ ശിവനും വിഷ്ണുവും ഒന്നാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസിന് ഇതിന്റെ പ്രാധാന്യം മനസ്സിലാകില്ലെന്നും ബിജെപി തിരിച്ചടിച്ചു.

Tags: revant reddyBJPcongresstelangana
Share
Tweet
Send
Share

Latest stories from this section

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

Latest News

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology