തിരുവനന്തപുരം : കേരള തീരത്തിനടുത്തായി തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം, വരുന്ന 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ.നാളെ ഈ ന്യൂനമർദം അതിതീവ്ര ന്യൂനമർദ്ദമാവാനും മറ്റന്നാൾ ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇതേതുടർന്ന്, കേരളത്തിൽ നിന്നും മത്സ്യബന്ധനത്തിനു പോകരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് ജൂൺ മൂന്നോടെ വടക്ക് ദിശയിൽ സഞ്ചരിച്ച് ഉത്തര മഹാരാഷ്ട്ര തീരത്തും ഗുജറാത്ത് തീരത്തും എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നതിനാൽ ഇന്നും നാളെയും കേരളത്തിൽ വ്യാപകമായി മഴ ലഭിക്കും.ചിലയിടങ്ങളിൽ ശക്തമായ മഴയും പ്രതീക്ഷിക്കുന്നതിനാൽ ഒമ്പതു ജില്ലകളിൽ സർക്കാർ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
Discussion about this post