കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികൾ കൊല്ലപ്പെട്ടു.ഷോപ്പിയാനിലെ സൈനപൊരയിലാണ് സിആർപിഎഫ്, രാഷ്ട്രീയ റൈഫിൾസ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവ ചേർന്നുള്ള സംയുക്ത സേനയും തമ്മിൽ അതിരൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നത്. ഭക്ഷണ കശ്മീരിലെ സ്ഥിരം പ്രശ്നബാധിത മേഖലയാണ് ഷോപ്പിയാൻ ജില്ല. ഇന്ന് പുലർച്ചെ മുതലാണ് റെബാൻ ഗ്രാമത്തിനുള്ളിൽ ഭീകരരും സേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഗ്രാമം ഒന്നടങ്കം വെടിയൊച്ചകളാൽ മുഖരിതമാണ്.ആറോളം തീവ്രവാദികൾ ഒരു വീടിനകത്ത് കുടുങ്ങിയിട്ടുണ്ട്.പരിസരവാസികളെ ഒഴിപ്പിച്ച ശേഷം സൈനികർ വീട് വളഞ്ഞിരിക്കുകയാണ്.പുറമേയുള്ള ബന്ധം വിച്ഛേദിക്കാൻ വേണ്ടി സൈന്യം ജില്ലയിൽ ഇന്റർനെറ്റ് സേവനം റദ്ദ് ചെയ്തിട്ടുണ്ട്.
Discussion about this post