ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ മീററ്റില്‍ കലാപം നടത്തിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. മീററ്റ് സ്വദേശി മുഫ്തി ഷെഹ്സാദ് ആണ് പിടിയിലായത്. ഭീകര വിരുദ്ധ സ്ക്വാഡിന്റേതാണ് നടപടി.
ഇയാൾ കൂടി അറസ്റ്റിലായതോടെ അറസ്റ്റിലാകുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ എണ്ണം 12 ആയി.
മീററ്റിലെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം മുറദ്നഗറിലെ വീട്ടില്‍ ഷെഹ്സാദ് എത്തിയിരുന്നതായി നോയിഡ പോലീസിലെ ഭീകര വിരുദ്ധ സ്ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു.തുടർന്നാണ് ഇയാളെ പിടികൂടിയത്.
Discussion about this post