മസ്ജിദിന്റെ ശുദ്ധീകരണത്തിന് സാനിറ്റൈസർ ഉപയോഗിക്കില്ലെന്ന് ഉത്തർപ്രദേശിലെ ബറേലിയിലുള്ള മസ്ജിദ് അധികൃതർ.ഇസ്ലാമിൽ ഹറാമായ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ശുദ്ധീകരണത്തിന് ഉപയോഗിച്ചാൽ പള്ളി അശുദ്ധമാകും, ആൾക്കഹോളിന്റെ ഉപയോഗം ഇസ്ലാമിൽ ഹറാമാണെന്നുമാണ് മസ്ജിദ് അധികൃതർ വ്യക്തമാക്കുന്നത്.
ഓൾ ഇന്ത്യ തൻസീം ഉലമ ഇ ഇസ്ലാം എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി മൗലാനാ ഷഹാബുദീൻ ഇതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.വിലക്കപ്പെട്ട ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഒഴികെ, സർഫ് പോലുള്ള ഡിറ്റർജന്റുകളും മറ്റും ഉപയോഗിച്ച് മസ്ജിദ് അണുവിമുക്തമാക്കാനാണ് മാർഗ്ഗനിർദ്ദേശങ്ങളുടെ ഉള്ളടക്കം.
Discussion about this post