ന്യൂഡൽഹി : നിത്യേന പ്രാണായാമം ശീലിക്കുന്നത് കോവിഡിനെതിരെയുള്ള പ്രതിരോധ ശക്തി വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അന്താരാഷ്ട്ര യോഗ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ യോഗയ്ക്കും പങ്കുണ്ട്.കോവിഡ് കാലത്ത് നിത്യേന യോഗ അഭ്യസിക്കണം.പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശ്വസനവ്യവസ്ഥയെ ശക്തമാക്കാനും മനുഷ്യനെ യോഗ സഹായിക്കും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.








