എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെ കെ മഹേശന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മഹേശന്റെ മരണം കൊലപാതകത്തിന് തുല്യമെന്ന് കുടുംബം പ്രതികരിച്ചു. കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം നടന്നെന്നും കുടുംബം ആരോപിച്ചു. മഹേശന്റെ മുഴുവൻ ഫോൺവിളികളും പരിശോധിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയെ ബുധനാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെ കെ മഹേശനെ കണിച്ചുകുളങ്ങര എസ്എന്‍ഡിപി ഓഫീസില്‍ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൈക്രോ ഫൈനാന്‍സ് പദ്ധതി ചീഫ് കോര്‍ഡിനേറ്ററായിരുന്നു മഹേശന്.
Discussion about this post