കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനായി 10,200 കിടക്കകളുള്ള ഏറ്റവും വലിയ താല്കാലിക ആശുപത്രി പണികഴിപ്പിച്ച് ഇന്ത്യ.ഇതോടെ ആയിരം കിടക്കകളുള്ള ആശുപത്രി നിർമിച്ച ചൈനയുടെ റെക്കോർഡാണ് ഇന്ത്യ തകർത്തത്.ഡൽഹിയിലെ ഛത്തർപൂർ പ്രദേശത്ത് പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന ആശുപത്രിയുടെ പേര് സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ എന്നാണ്.ജൂലൈ ഏഴിന് ആശുപത്രിയുടെ പ്രവർത്തനമാരംഭിക്കും.
ഈ ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ളത് ഇന്തോ-ടിബറ്റൻ അതിർത്തി പോലീസിനാണ്.രോഗികളെ പരിചരിക്കുന്നതിന് മൂവായിരത്തോളം ആരോഗ്യ പ്രവർത്തകരെയും ഏർപ്പാടാക്കിയിട്ടുണ്ട്.മാത്രമല്ല 57 ആംബുലൻസുകളും ഇ-റിക്ഷകളും പൂർണസജ്ജമാണ്.ബയോടോയ്ലറ്റുകൾ അടക്കം 950 ശുചിമുറികൾ ആണ് ആശുപത്രിയിലുള്ളത്.എല്ലാത്തിനും പുറമെ, ഡൽഹി പോലീസിന്റെ സിസിടിവി നിരീക്ഷണവും ആശുപത്രിയിലുണ്ടാവും.
Discussion about this post