ആലപ്പുഴ: എസ് എൻ ഡി പി യൂണിയൻ കണിച്ചുകുളങ്ങര സെക്രട്ടറി കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൊലീസ് ചോദ്യം ചെയ്യുന്നു. മാരാരിക്കുളം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ എത്തിയാണു ചോദ്യം ചെയ്യുന്നത്.
മഹേശന്റെ ആത്മഹത്യാക്കുറിപ്പിൽ വെള്ളാപ്പള്ളി നടേശന്റെ പേര് പരാമർശിച്ചിരുന്നു. മഹേശന്റെ സഞ്ചയനച്ചടങ്ങുകൾ നടന്ന വ്യാഴാഴ്ച ജനകീയ സമിതിയുടെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര പ്രദേശത്തെ കവലകളിൽ പ്രതിഷേധദീപം’ തെളിയിച്ചിരുന്നു. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും അന്വേഷണത്തിൽ തൃപ്തിയില്ലെന്നും മഹേശന്റെ ഭാര്യ ഉഷാദേവി ആരോപിക്കുന്നു.
അതേസമയം മഹേശനെതിരെ ആരോപണങ്ങളുമായി തുഷാർ വെള്ളാപ്പള്ളി രംഗത്തുണ്ട്. കെ.കെ. മഹേശൻ നടത്തിയ 15 കോടിയുടെ തട്ടിപ്പ് പിടിക്കപ്പെടുമെന്നു ബോധ്യമായപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നാണ് തുഷാറിന്റെ ആരോപണം.
Discussion about this post