ഗൽവാൻ താഴ്വരയിൽ ചൈനീസ് റെഡ് ആർമിയോട് ധീരമായി പൊരുതിയ ഇന്ത്യൻ സൈനികർക്ക് വേണ്ടി താനെഴുതിയ പുതിയ കവിത സമർപ്പിച്ച് ലഡാക് കവിയായ പുൻസുഖ് ലഡാഖി. വാർത്താ ഏജൻസിയായ എ എൻ ഐ ആണ് ഈ കവിത അവതരിപ്പിക്കുന്ന പുൻസുക് ലഡാക്കിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. മണിക്കൂറുകൾക്കുള്ളിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ ലക്ഷക്കണക്കിനാൾക്കാരാണ് വിവിധ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.
“സിന്ധു നദിയിലെ ജലം കുടിച്ചു കൊണ്ട്, സുഗന്ധമുള്ള ഈ മണ്ണിലുയർന്ന ഭക്ഷണം കഴിച്ചു കൊണ്ട് 16-ബീഹാർ റജിമെന്റിലെ ചുണക്കുട്ടന്മാർ പാപികളെ തകർത്തെറിഞ്ഞു. പാപികൾക്ക് പരാജയം ഇവിടെയുണ്ടായി. ശത്രുക്കളെ അവർ തകർത്തുകളഞ്ഞു. ആ ധീരന്മാർ അമരന്മാരാകട്ടെ. ബലിദാനികൾ അമരരാകട്ടെ, ഈ നാട്ടിൽ ധർമ്മവിജയമുണ്ടായി. ഗുരുക്കളുടെ അനുഗ്രഹം. ഇത് ലാമമാരുടെ തപോഭൂമിയാണ് വീരന്മാരുടെ രണഭൂമിയാണ്, ഭാരതത്തിന്റെ സുവർണ്ണകിരീടമാണിത്..ലഡാക്. ജയ് ജയ് ഹിന്ദ് ദേശ്.” എന്നർത്ഥം വരുന്ന കവിതയാണ് അദ്ദേഹം ചൊല്ലിയത്.
താൻ എന്തെഴുതിയാലും ഈ ഭാരതഭൂമിയ്ക്ക് വേണ്ടിയാണെന്നും ലഡാക്കിലെ ജനങ്ങൾ ഈ കാര്യങ്ങളെപ്പറ്റി പൂർണ്ണബോദ്ധ്യമുള്ളവരാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
“യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് തനിക്കറിയാം. പക്ഷേ ചൈനയെപ്പോലെയൊരു രാജ്യത്തിന്റെ അനീതി സഹിക്കാനാവില്ല. യുദ്ധം നടന്നാൽ ചൈനയ്ക്ക് വളരെയേറെ നഷ്ടപ്പെടാനുണ്ടാകും. ഭാരതത്തെ ആരെങ്കിലും ആക്രമിച്ചാൽ ലഡാക്കിലെ ജനങ്ങൾ അതിനെ ചെറുക്കാൻ മുൻനിരയിലുണ്ടാകും.” അദ്ദേഹം പറഞ്ഞു.
ഭാരതത്തിന് സ്നേഹത്തിന്റെ വ്യാപനം മാത്രമേ ആഗ്രഹമുള്ളൂ. രണ്ടായിരത്തഞ്ഞൂറു കൊല്ലം മുൻപ് ബുദ്ധഭഗവാൻ ലോകം മുഴുവൻ ആ സന്ദേശമാണ് പരത്തിയത്. എന്നാൽ സാമ്രാജ്യത്ത വ്യാപന മോഹങ്ങളുമായി നമ്മുടേനേർക്ക് വന്നാൽ ആരായാലും നാം തകർത്തുകളഞ്ഞിരിക്കും. അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാം.
#WATCH Phunsuk Ladakhi, a poet recites his composition on the bravery of Indian Army personnel who fought in the Galwan Valley clash in Ladakh. pic.twitter.com/GSv9Lb677G
— ANI (@ANI) July 5, 2020
Discussion about this post