ന്യൂഡൽഹി : അമേരിക്കയിൽനിന്നും ആദ്യ ബോയിങ് 777-300ഇആർ വിമാനം ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങുന്നു.അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിനോട് കിടപിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വിമാനമാണ് ബോയിങ് 777-300ഇആർ വിമാനം അഥവാ എയർഇന്ത്യ വൺ.
എയർഇന്ത്യ വൺ ഏറ്റുവാങ്ങാൻ കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ അമേരിക്കയിലേക്ക് പറന്നിട്ടുണ്ട്.വിവിഐപികൾക്ക് സഞ്ചരിക്കാൻ വേണ്ടി മാത്രം തയ്യാറാക്കിയിരിക്കുന്ന ഈ വിമാനത്തിലെ സുരക്ഷാസംവിധാനങ്ങൾ എടുത്തു പറയേണ്ട ഒന്നാണ്.അന്താരാഷ്ട്ര യാത്രകൾക്ക് മാത്രമേ ഈ വിമാനം ഉപയോഗിക്കുകയുള്ളൂ.ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുകളായിരിക്കും ബോയിങ് 777-300 ഇആർ വിമാനങ്ങൾ പറത്തുക. രണ്ടാമത്തെ ബോയിങ് 777-300ഇആർ വിമാനം സെപ്റ്റംബറോടുകൂടി ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജൂലൈയിൽ രാജ്യത്ത് എത്തേണ്ടിയിരുന്ന വിമാനങ്ങൾ കോവിഡ് -19 മഹാമാരി മൂലം വൈകുകയായിരുന്നു.
Discussion about this post