ചെന്നൈ : ഗുണ്ടാ പകയുടെ പേരിൽ മൂന്ന് യുവാക്കളെ വെട്ടിക്കൊന്ന് തലയറുത്ത് റെയിൽപാളത്തിൽ പ്രദർശിപ്പിച്ച ഗുണ്ടാത്തലവനെ അതേ രീതിയിൽ വകവരുത്തി എതിർ സംഘം.തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ വെച്ച് പ്രദേശം അടക്കി ഭരിച്ചിരുന്ന മാധവൻ എന്നയാളാണ് കൊല്ലപ്പെട്ടത്.മൂന്ന് യുവാക്കളെ വെട്ടിക്കൊന്ന കേസിൽ ജാമ്യം ലഭിച്ച് മാധവൻ പുറത്തിറങ്ങിയപ്പോൾ എതിർ സംഘം കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാവിലെയാണ് റെയിൽവേ സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടിൽനിന്നും തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും രണ്ടു കിലോമീറ്റർ മാറി മാധവൻ യുവാക്കളുടെ തലയറുത്ത് പ്രദർശിപ്പിച്ച അതേ സ്ഥലത്തു നിന്ന് മാധവന്റെ തലയും കണ്ടെത്തുകയായിരുന്നു.കൊല നടത്തിയത് ആരാണെന്ന് ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കൊലപാതകമുൾപ്പെടെ പത്തിലധികം കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട മാധവൻ.
Discussion about this post