ജമ്മുകശ്മീരിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു.ഷോപ്പിയാൻ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ, ഭീകരസംഘടനയായ അൽ-ബദ്ർ സ്ഥാപകനായ ഷുക്കൂർ അഹ്മദും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.കശ്മീർ മുഴുവൻ വേരുകളുള്ള തീവ്രവാദ സംഘടനയാണ് അൽ-ബദ്ർ.പോരാട്ടത്തിനിടയിൽ പരിക്കേറ്റ ഒരു ഭീകരനെ സൈന്യം ജീവനോടെ പിടികൂടിയിട്ടുണ്ട്.
സുഹൈൽ ഭട്ട്, സുബൈർ നെഗ്രൂ, ഷക്കീർ-ഉൽ- ജബ്ബാർ എന്നിവരാണ് വധിക്കപ്പെട്ട മറ്റു മൂന്നു തീവ്രവാദികൾ.ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.2018-ൽ, സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നിന്നും മുടിനാരിഴ വ്യത്യാസത്തിൽ ഷുക്കൂർ അഹമ്മദ് രക്ഷപ്പെട്ടിരുന്നു.
Discussion about this post