ഡൽഹി: കൊറോണ കാലഘട്ടത്തിൽ രാജ്യം മുഴുവൻ ലോക്ഡൗണിലായപ്പോൾ സജീവമായി പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഒരു മന്ത്രാലയമുണ്ട്. നിതിൻ ഗഡ്കരി നേതൃത്വം നൽകുന്നറോഡ് ഗതാഗത, ദേശീയപാത മന്ത്രാലയമാണ് രാജ്യം നിശ്ചലമായപ്പോൾ മറ്റൊരു റെക്കോർഡ് സൃഷ്ടിച്ചത്.
യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തെ റോഡുകൾ നിർമ്മിക്കുന്ന തിരക്കിലായിരുന്നു ഈ വകുപ്പ്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ റോഡുകൾ നിർമ്മിക്കുന്നതിൽ മന്ത്രാലയം പുതിയ റെക്കോർഡ് തന്നെ സൃഷ്ടിച്ചു.
കൊറോണ കാലഘട്ടത്തിൽ ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടി റോഡുകൾ ആണ് നിതിൻ ഗഡ്കരിയുടെ മന്ത്രാലയം നിർമ്മാണം പൂർത്തിയാക്കിയത്. ദേശീയപാത നിർമാണ പ്രവർത്തനങ്ങൾക്കുള്ള വിഷയത്തിൽ മന്ത്രാലയം മൂന്നുവർഷത്തെ റെക്കോർഡ് ആണ് മന്ത്രാലയം തകർത്തത്.
ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മൊത്തം 2771 കിലോമീറ്റർ ഹൈവേകൾ നിർമ്മിക്കാൻ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ലക്ഷ്യമിട്ടിരുന്നു. കൊറോണ കാലഘട്ടത്തിലെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും 3181 കിലോമീറ്റർ ഹൈവേകൾ നിർമ്മാണം പൂർത്തിയാക്കി. ലക്ഷ്യവെച്ചതിനേക്കാൾ നാനൂറ് കിലോമീറ്റർ അധികമാണ് ഈ നിർമ്മാണം. ഇതിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) 2104 കിലോമീറ്ററും എൻഎച്ച്ഐഐ 879 കിലോമീറ്ററും എൻഎച്ച്ഐഡിസിഎൽ 198 കിലോമീറ്റർ ഹൈവേയും നിർമ്മാണം പൂർത്തിയാക്കി.
2019 ഓഗസ്റ്റിൽ 1367 കിലോമീറ്റർ ദേശീയപാത നിർമാണത്തിന് ഈ വകുപ്പിന് അവാർഡ് ലഭിച്ചതാണ്. അതേസമയം, 2020 ഓഗസ്റ്റിൽ ഇരട്ടിയിലധികം നിർമ്മാണം പൂർത്തിയാക്കി വീണ്ടും റെക്കോർഡ് സൃഷ്ടിച്ചു. 3300 കിലോമീറ്റർ ദേശീയപാതയാണ് ഈ കാലയളവിൽ നിർമ്മിച്ചത്. കൊറോണ വ്യാപന സാഹചര്യത്തിലും ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 744 കിലോമീറ്റർ ദേശീയപാത നിർമ്മാണത്തിന് മൊത്തം മുപ്പത്തി ഒന്നായിരം കോടി രൂപ വിലയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്.
Discussion about this post