ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വീണ്ടും ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കൊറോണയുടെ ഭാഗമായുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണ് ശ്വാസതടസ്സത്തിന് കാരണമെന്നാണ് സൂചന. മറ്റ് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കൊറോണ ഭേദമായി വീട്ടിലെത്തിയിട്ടും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിന്നു. ഓഗസ്റ്റ് 31നാണ് അദ്ദേഹം ചികിത്സ പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. എന്നാല്‍ ഇതിനു പിന്നാലെ വീണ്ടും ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു.
Discussion about this post