ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചതോടെ പ്രതിരോധ രംഗത്ത് ഇന്ത്യ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. അതിശബ്ദാതിവേഗ ( ഹൈപ്പര്‍ സോണിക് ) മിസൈലുകള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കാന്‍ കഴിയും വിധം ഇന്ത്യയെ പ്രാപ്തമാക്കാന്‍ ഈ പരീക്ഷണം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ അമേരിക്ക, റഷ്യ , ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഈ സാങ്കേതിക വിദ്യ ഉണ്ടായിരുന്നത്.
മിസൈലുകള്‍ ഹൈപ്പര്‍ സോണിക്കാകുന്നതോടെ യുദ്ധരംഗത്ത് വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. നിലവില്‍ ഹൈപ്പര്‍ സോണിക് മിസൈലുകളെ തടയാന്‍ കഴിയുന്ന മിസൈല്‍ സാങ്കേതിക വിദ്യ ഒരു രാഷ്ട്രങ്ങള്‍ക്കുമില്ല. ഒരു മിസൈലിനെ തടയണമെങ്കില്‍ ആ മിസൈലിനേക്കാള്‍ വേഗമാര്‍ജ്ജിക്കാന്‍ കഴിയുന്ന മറ്റൊരു മിസൈലിനു മാത്രമേ സാദ്ധ്യമാകൂ. ഹൈപ്പര്‍ സോണിക്കിനേക്കാള്‍ വേഗമുള്ള മിസൈല്‍ ഇന്നുവരെ ഒരു രാജ്യവും കണ്ടുപിടിച്ചിട്ടില്ല. കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകളെപ്പോലും വളരെ എളുപ്പം തകര്‍ക്കാന്‍ ഈ മിസൈലുകള്‍ക്ക് കഴിയും.
ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണത്തില്‍ റഷ്യ കാതങ്ങള്‍ മുന്നിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.റഷ്യയുടെ സിര്‍ക്കോണ്‍ എന്ന ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണങ്ങളുടെ അന്തിമ ഘട്ടത്തിലാണ്. 2020 അവസാനമോ അടുത്തവര്‍ഷം ആദ്യമോ ഈ മിസൈല്‍ റഷ്യന്‍ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയ്ക്ക് ഹൈപ്പര്‍ സോണിക് മിസൈല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പായതോടെ ഇതിനെ പ്രതിരോധിക്കാനുള്ള വഴി തേടുകയാണ് അമേരിക്ക. അതേ സമയം അടുത്ത ദശാബ്ദത്തിന്റെ മദ്ധ്യത്തോടെ ഇന്ത്യയും ഹൈപ്പര്‍ സോണിക് മിസൈല്‍ നിര്‍മ്മാണവും പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ബ്രഹ്മോസ് 2 മിസൈലാണ് ഹൈപ്പര്‍ സോണിക്കായി ഇന്ത്യ വികസിപ്പിക്കുന്നത്.
https://www.facebook.com/1523018534587969/videos/744167272811969/?__so__=channel_tab&__rv__=all_videos_card








