ഡൽഹി : ഇന്ത്യ ഗേറ്റിനു സമീപം പൊതുസ്ഥലത്ത് ട്രാക്ടറിന് തീയിട്ട സംഭവത്തിൽ അഞ്ചു പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിൽ നിന്നുള്ള അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സെൻട്രൽ ഡൽഹിക്ക് സമീപം, ഇന്ന് രാവിലെ ഏഴ് കാലോടെയാണ് പ്രതിഷേധക്കാർ ട്രാക്ടറിന് തീയിട്ടത്.ടാറ്റായുടെ 407 വാഹനത്തിൽ വന്ന പ്രതിഷേധക്കാർ വണ്ടിയിൽ നിന്നും ഒരു ട്രാക്ടർ ഇറക്കുകയും അപ്രതീക്ഷിതമായി തീ കൊളുത്തുകയുമായിരുന്നു.
കാർഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാഷ്ട്രീയ പ്രവർത്തകരുടെ ഈ നടപടിയെന്ന് ഡൽഹി പൊലീസ് വെളിപ്പെടുത്തി. ഉടനെതന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേന, തീയണയ്ക്കുകയും ട്രാക്ടർ സ്ഥലത്തു നിന്നും മാറ്റുകയും ചെയ്തു.പ്രതിപക്ഷ പാർട്ടികളിൽ നിന്നായി, പ്രതിഷേധക്കാർ ഇരുപതോളം പേരുണ്ടായിരുന്നുവെങ്കിലും, പോലീസുകാരെ കണ്ടയുടൻ മിക്കവരും ഓടിരക്ഷപ്പെട്ടു.അറസ്റ്റ് ചെയ്യപ്പെട്ടവർ എല്ലാം പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തിയത്.
Discussion about this post