ഡൽഹി : വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനെതിരെ പ്രതിഷേധവുമായി സുദർശൻ ടിവി എഡിറ്റർ ഇൻ ചീഫ് സുരേഷ് ചവാൻകെ. സുദർശൻ ടിവി സംപ്രേഷണം ചെയ്ത’ബിന്ദാസ് ബോൽ’ പരിപാടിയുടെ യു.പി.എസ്.സി ജിഹാദ് എന്ന എപ്പിസോഡിനെതിരെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. സിവിൽ സർവീസിന്റെ ഉന്നതസ്ഥാനങ്ങളിൽ യു.പി.എസ്.സി പരീക്ഷ വഴി ജിഹാദികൾ നുഴഞ്ഞു കയറുന്നുണ്ടെന്നായിരുന്നു സുദർശൻ ടിവി സംപ്രേഷണം ചെയ്ത പരിപാടിയിൽ പറഞ്ഞത്.കേന്ദ്ര മന്ത്രാലയത്തിന് സമർപ്പിച്ച വിശദീകരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു സുരേഷ്.
കേന്ദ്രമന്ത്രാലയം 13 ചോദ്യങ്ങളാണ് സുദർശൻ ടിവിയോട് ചോദിച്ചത്.എന്നാൽ, സാമൂഹ്യ മാധ്യമങ്ങളിലും സുപ്രീംകോടതിയിലും സുദർശൻ ടിവി ക്കെതിരെ ഉയർത്തപ്പെട്ട ചോദ്യങ്ങളടക്കം 63 ചോദ്യങ്ങൾക്കും മറുപടി ചേർത്ത് ആയിരം പേജ് റിപ്പോർട്ടാണ് സുദർശൻ ടിവി കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. മൗലിക വാദത്തിലൂന്നിയ ഇസ്ലാമിക തീവ്രവാദമെന്ന മനുഷ്യരാശിക്കെതിരായ ഉള്ള വിപത്തിനെ തുറന്നു കാട്ടുന്ന ചാനലാണ് തങ്ങളുടേതെന്നും, ഏതുവിധേനയും പരിപാടിയുടെ സംപ്രേഷണം മുടക്കാൻ ഛിദ്രശക്തികൾ ശ്രമിക്കുന്നുണ്ടെന്നും സുരേഷ് വ്യക്തമാക്കി.
“തിലകം അണിഞ്ഞ്, കാവി വസ്ത്രം ധരിച്ച് ടിവിയിൽ പരിപാടിയവതരിപ്പിച്ചാൽ അതെങ്ങനെ മുസ്ലിം വിരുദ്ധമാകും” എന്ന് ചോദിച്ച സുരേഷ്, ഇന്ത്യൻ സ്ഥാപനങ്ങളും വിദേശരാജ്യങ്ങളിലെ തീവ്രവാദികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ലോകത്തിനു മുന്നിൽ തുറന്ന് കാട്ടപ്പെട്ടിട്ടുണ്ട്, അതിലെ തീവ്രവാദികൾ മുസ്ലിങ്ങളായത് സുദർശൻ ടിവിയുടെ കുറ്റമല്ലെന്നും തുറന്നടിച്ചു.
प्रसारण मंत्रालय से #UPSC_Jihad के संदर्भ में मिली शोकॉज नोटिस का उत्तर आज हमने दिया है। इस आवरण पत्र (Covering letter) के 5 पृष्ठ आपकी जानकारी के लिए…
अगले कुछ दिनों तक हम 1 हज़ार पन्नों के उत्तर के महत्वपूर्ण अंश प्रतिदिन आपके सामने रखते जाएंगे. #BindasBol pic.twitter.com/oxximkbOnP
— Dr. Suresh Chavhanke “Sudarshan News” (@SureshChavhanke) September 28, 2020








