തിരുവനന്തപുരം: ലൈഫ് മിഷന് അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത് ഭയം കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്. തെറ്റ് ചെയ്യാത്തവര്‍ എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു.
ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും എന്‍.ഐ.എ വന്നത് താന്‍ പറഞ്ഞിട്ടാണെന്നും പറയുന്ന മുഖ്യമന്ത്രി എന്തിനാണ് ലൈഫ് അന്വേഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ എതിര്‍ക്കുന്നത്? മുഖ്യമന്ത്രിക്ക് പലതും മറയ്ക്കാനുള്ളതുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത്. വിദേശ സംഭാവന സ്വീകരിച്ച കേസില്‍ സി.ബി.ഐ അല്ലാതെ വേറാരാണ് അന്വേഷിക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
അഴിമതി നടന്നിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക്ക് പോലും പറഞ്ഞിട്ടുള്ളതാണ്. വിദേശസഹായം സ്വീകരിച്ച സമാനമായ കേസ് സി.ബി.ഐക്ക് വിട്ട പിണറായി ലൈഫ് തട്ടിപ്പില്‍ ഇരട്ടത്താപ്പ് കാണിക്കുന്നത് സ്വന്തം കസേര രക്ഷിക്കാനാണ്. വിദേശ ധനസഹായത്തിന്റെ ചട്ടം ലംഘിച്ചതു കൊണ്ടാണ് സി.ബി.ഐക്ക് അന്വേഷിക്കേണ്ടി വന്നത്. പാവപ്പെട്ട ജനങ്ങള്‍ക്ക് വീടുവെക്കാനുള്ള പണം കമ്മീഷനടിച്ച സര്‍ക്കാര്‍ അതിനെതിരായ അന്വേഷണം അട്ടിമറിക്കാന്‍ ജനങ്ങളുടെ പണം ചെലവഴിക്കുന്നത് നാണംക്കെട്ട ഏര്‍പ്പാടാണ്. അഴിമതി കേസില്‍ രക്ഷപ്പെടാന്‍ ഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ല. പിണറായി വിജയന് സ്വന്തം പണം ഉപയോഗിച്ചാണ് ഹൈക്കോടതിയില്‍ കേസ് നടത്തേണ്ടത്. അല്ലെങ്കില്‍ എ.കെ.ജി സെന്ററിലെ പണം എടുത്ത് സി.ബി.ഐക്കെതിരെ കേസ് നടത്തണമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post