രാജ്യത്തെ കർഷകരെ സഹായിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ മികച്ച നിലവാരത്തിലുള്ള ശാസ്ത്രീയ ഗവേഷണം ആവശ്യമാണെന്ന് വൈഭവ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള, വിദേശ ഇന്ത്യൻ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന വൈഭവ് ഉച്ചകോടി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാർഷിക ഗവേഷണ ശാസ്ത്രജ്ഞർ ഇന്ത്യയിലെ കാർഷിക വിളകളുടെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് കഠിനമായി പരിശ്രമിച്ചുവെന്നും
അതിനാൽ ഇന്ന്, പയറുവർഗ്ഗങ്ങളുടെ വളരെ ചെറിയ ഭാഗം മാത്രമേ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുള്ളുവെന്നും അദ്ദേഹം ഇന്ത്യൻ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു . മാത്രമല്ല, ഇന്ത്യയിലെ ഭക്ഷ്യ ദാന്യങ്ങളുടെ ഉത്പാദനം റെക്കോർഡ് വർദ്ധനവിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ” 2014 ലെ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി ഇന്ത്യ 4 വാക്സിനുകൾ അവതരിപ്പിച്ചു. അതിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റോട്ടവൈറസ് വാക്സിനും ഉൾപ്പെടുന്നുണ്ട്” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post