മാധ്യമ പ്രവർത്തനം മറ മാത്രം : യു.പി പോലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പനെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Published by
Brave India Desk

ന്യൂഡൽഹി : കഴിഞ്ഞ ദിവസം ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പത്രപ്രവർത്തക യൂണിയൻ ( കെ.യു.ഡബ്ല്യു.ജെ) ഡൽഹി ഘടകം സെക്രട്ടറിയായ ഇയാൾ ഡൽഹിയിലെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറിയാണെന്നും സിദ്ദിഖ് ഹത്രാസിലേക്ക് പോയത് മത തീവ്രവാദ സംഘടയായ പോപ്പുലർ ഫ്രണ്ടിലെ പ്രവർത്തകർക്കൊപ്പമായിരുന്നുവെന്നുമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ള വിവരങ്ങൾ.

സിദ്ദിഖിനൊപ്പം പോയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇയാൾ ഹത്രാസിലേക്ക് പോയതെങ്കിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കൂടെ കൂട്ടിയത് എന്തിനാണെന്ന ചോദ്യമാണ് ഇപ്പോൾ എല്ലായിടത്ത് നിന്നും ഉയരുന്നത്. ഇയാൾക്ക് മതതീവ്രവാദ പ്രവർത്തനത്തിനുള്ള മറ മാത്രമാണ് മാധ്യമ പ്രവർത്തനം എന്നതിന്റെ സൂചനകളും ലഭിക്കുന്നുണ്ട്. പ്രശാന്ത് രഘുവംശം ( ഏഷ്യാനെറ്റ്), എം.പ്രശാന്ത് (ദേശാഭിമാനി), പ്രസൂൺ കണ്ടത്ത് (കേരള കൗമുദി), പി.കെ മണികണ്ഠൻ (മാതൃഭൂമി) എന്നിവരുടെ പിന്തുണയിലാണ് സിദ്ദിഖ് കാപ്പനെ പത്രപ്രവർത്തക യൂണിയന്റെ സെക്രട്ടറിയാക്കുന്നത്. സിദ്ദിഖിനെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കെ.യു.ഡബ്ല്യു.ജെ സംഘടന രംഗത്തു വന്നിരുന്നു.

സിദ്ദിഖ് മാധ്യമപ്രവർത്തനം ദുരുപയോഗം ചെയ്യുകയാണെന്ന് അറിഞ്ഞിട്ടും സിദ്ദിഖിനെ സംഘടനയിൽ നിന്നും പുറത്താക്കാതെ ഇരവാദം മുഴക്കുന്ന കെ.യു.ഡബ്ല്യു.ജെ സംഘടയ്ക്ക്, പോപ്പുലർ ഫ്രണ്ടിന്റെ സ്വന്തക്കാരനാണ് സിദ്ദിഖ് കാപ്പനെന്ന കാര്യം മുമ്പേ അറിയാമായിരുന്നു എന്നുവേണം കരുതാൻ.

Share
Leave a Comment

Recent News