തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കസ്റ്റംസ്. ശിവശങ്കർ രാഷ്ട്രീയം കളിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് അറിയിച്ചു.
അതേസമയം ആശുപത്രിയിൽ കിടത്തി അടിയന്തര ചികിത്സ നൽകേണ്ട വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശിവശങ്കറിന് ഇല്ലെന്ന് മെഡിക്കൽ ബോര്‍ഡ് വിലയിരുത്തി. ഇന്ന് തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യാവുന്നതേയുള്ളൂവെന്നും ഡോക്ടർമാർ അറിയിച്ചു.
എന്നാൽ കലശലായ നടുവേദന ഉണ്ടെന്നാണ് എം ശിവശങ്കര്‍ ഇപ്പോഴും പറയുന്നത്. ഇത് ഡിസ്കുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും ഗുരുതര പ്രശ്നം അല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വേദന സംഹാരികൾ മാത്രം മതിയെന്നും ഡോക്ടർമാർ അറിയിച്ചു.
അതേസമയം എം ശിവശങ്കര്‍ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചിരുന്നു. 23 വരെ അറസ്റ്റ് പാടില്ലെന്നും കസ്റ്റംസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
Discussion about this post