കോഴിക്കോട്; ലൈഫ്മിഷന് കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. അഴിമതിയുടെ ഗുണഭോക്താവ് മുഖ്യമന്ത്രി ആയതുകൊണ്ടാണിതെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
മാത്രമല്ല, മുഖ്യമന്ത്രി ലക്ഷങ്ങള്‍ വിലയുള്ള ആപ്പിള്‍ വാച്ച് ഉപയോഗിച്ചിരുന്നു എന്നും പിന്നീട് അത് ഒഴിവാക്കുകയായിരുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു. കണ്ടെത്താനുള്ള ഒരു ഐഫോണ്‍ എവിടെ എന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.
Discussion about this post