ലൈഫ് മിഷന് അന്വേഷണത്തില്‍ ചോദ്യം ചെയ്യാന്‍ സി.ബി.ഐ തയാറാക്കുന്നവരുടെ പട്ടികയില്‍ മൂന്ന് മന്ത്രിമാരും ഉൾപ്പെടുന്നതായി റിപ്പോർട്ട്. നിലവില്‍ അന്വേഷണം ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റേ മാറുമെന്നാണ് സി.ബി.ഐയുടെ നിഗമനം. അപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാനാണ് തീരുമാനം. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ എം. ശിവശങ്കറും സി.ബി.ഐയുടെ ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയിലുണ്ട്.
റെഡ് ക്രസന്റിനെ ലൈഫ് മിഷന് പദ്ധതിയിലേക്ക് കൊണ്ടുവന്നതും ധാരണപത്രം ഉള്‍പ്പെടെ കാര്യങ്ങള്‍ വേഗത്തിലാക്കിയതും ശിവശങ്കറാണെന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ നേരത്തേ തന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ നടപടികള്‍ സ്വീകരിച്ചിരുന്നു. അതിനിടെയാണ് സ്റ്റേ വന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് യൂനിടാക് പാരിതോഷികമായി നല്കിയ ഐ ഫോണുകളിലൊന്ന് ശിവശങ്കറിന് ലഭിച്ചെന്ന വിവരത്തില്‍ അദ്ദേഹത്തിന്റെ മൊഴിയെടുക്കും.
യു.എ.ഇ റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പിട്ടപ്പോള്‍ സന്നിഹിതനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി രേഖപ്പെടുത്തുമോ എന്നതില്‍ സി.ബി.ഐ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
ലൈഫ് മിഷന് ക്രമക്കേടില്‍ പരാതിക്കാരനായ അനില്‍ അക്കര എം.എല്‍.എ നല്കിയ മൊഴിയില്‍ ഒരു മന്ത്രിക്ക് കമീഷന് ലഭിച്ചതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനുള്ള തെളിവുകളും അദ്ദേഹം സി.ബി.ഐ ക്ക് കൈമാറിയിരുന്നു. രണ്ട് മന്ത്രിമാര്‍ക്കു കൂടി ഇടപാടില്‍ പങ്കുണ്ടെന്ന പരാതികളും സി.ബി.ഐ ക്ക് ലഭിച്ചിരുന്നു
Discussion about this post