കൊച്ചി: എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശിവശങ്കരനെ കോടതി ഈ മാസം 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
ശിവശങ്കറിന് എല്ലാ ഇടപാടുകളെ കുറിച്ചും അറിയാമായിരുന്നു എന്ന സ്വപ്നയുടെ മൊഴിയെ ശിവശങ്കറിന്റെ അഭിഭാഷകന് എതിര്‍ത്തു. മാസങ്ങളോളമായി കസ്റ്റഡിയിലുളള സ്വപ്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ മൊഴി നല്‍കിയതെന്ന് അഭിഭാഷകന് വാദിച്ചു.
Discussion about this post