തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് എസ് വി പ്രദീപ്. പ്രദീപിനെ ഇടിച്ചിച്ച വാഹനം നിര്‍ത്താതെ പോയെന്നാണ് പുറത്തു വരുന്ന വിവരം. ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
‘മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എസ്. വി. പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് എസ്. വി. പ്രദീപ്. പ്രദീപിനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയയെന്നാണ് പുറത്ത് വരുന്ന വിവരം. ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണ്. പ്രദീപിന് ആദരാഞ്ജലികള്‍ നേരുന്നു.’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post