In Facebook- ജിതിൻ ജേക്കബ്
മാധ്യമ പ്രവർത്തകനായ എസ് വി പ്രദീപിന്റെ ‘കൊലപാതകത്തെ’ കുറിച്ച് ഇവിടുത്തെ നിഷ്പക്ഷ മാധ്യമ പ്രവർത്തകർ പുലർത്തുന്ന ഞെട്ടിപ്പിക്കുന്ന നിശബ്ദതയെ കുറിച്ച് പലരും അത്ഭുതപ്പെടുന്നത് കണ്ടു.
നിഷ്പക്ഷ മാധ്യമ പ്രവർത്തകരൊക്കെ തിരക്കിലാണ് സുഹൃത്തുക്കളെ. വിദേശ രാജ്യങ്ങളിൽ നിന്ന് പണവും സ്വീകരിച്ച് പൂട്ടിപ്പോയ ജിഹാദി പത്രത്തിന്റെ ഐഡന്റിറ്റി കാർഡും ഉപയോഗിച്ച് രാജ്യത്ത് വർഗീയ കലാപം ഉണ്ടാക്കാൻ പോയി പിടിയിലായി ജയിലിൽ കിടക്കുന്ന മാധ്യമ പ്രവർത്തകന്റെ മൂടുപടം അണിഞ്ഞ മതതീവ്രവാദിക്ക് വേണ്ടി സുപ്രീം കോടതിയിൽ കേസ് നടത്താനും മറ്റുമായി അവർ വലിയ തിരക്കിലാണ്.
പിന്നെ ഈ പ്രദീപ് എന്ന് പറയുന്ന മാധ്യമ പ്രവർത്തകൻ കൈരളി, ന്യൂസ് 18, മംഗളം തുടങ്ങിയ ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട് എങ്കിലും കേരളത്തിലെ മറ്റ് മാധ്യമ പ്രവർത്തകരെ പോലെ ആയിരുന്നില്ലല്ലോ.. അയാൾക്ക് നട്ടെല്ല് ഉണ്ടായിരുന്നു. ബിസിനസ് ക്ലാസ്സ് വിമാനറ്റിക്കറ്റും, വിലകൂടിയ ഈന്തപ്പഴവും, അവാർഡുകളും കണ്ടാൽ അവിടെ കുനിഞ്ഞു നിൽക്കുന്ന നിഷ്പക്ഷ മാധ്യമ പ്രവർത്തകർക്ക് ശരിക്കും അപവാദമായിരുന്നു എസ് വി പ്രദീപ്.
എത്രയൊക്കെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഒരേ പ്രൊഫഷനിൽ പ്രവർത്തിക്കുന്നവർക്കിടയിൽ ഒരു പരസ്പ്പര ബഹുമാനം ഉണ്ടാകും. പക്ഷെ ഇവിടെ അങ്ങനെ ഒന്നില്ല എന്നാണ് ഏറ്റവും ഞെട്ടിപ്പിക്കുന്നത്. ആ കൊലപാതകത്തെ വളരെ നീചമായ രീതിയിൽ ഒരു വിഭാഗം ആഘോഷിക്കുന്നത് കണ്ടിട്ട് പോലും നട്ടെല്ല് വളച്ച് മിണ്ടാതെ ഇരിക്കുന്നു.
സുഹൃത്തായ ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞത് ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചാൽ നോട്ടപുള്ളി ആകും എന്നാണ്.
ശരിക്കും നമ്മൾ ജീവിക്കുന്ന ഈ നാട് ദൈവത്തിന്റേതല്ല ചെകുത്താന്റെ സ്വന്തം നാടാണ്. ഈ നെറികെട്ട ആളുകളുടെ ഇടയിൽ ദൈവത്തിനു പോലും പിടിച്ചു നിൽക്കാൻ കഴിയില്ലല്ലോ..
https://www.facebook.com/jithinjacob.jacob/posts/3470775999658847?__cft__[0]=AZX8F-Apzg-_qESyuSVczIqYyGtZ1B_eKqA-U0nHos4Oh6vnHzIwvYA34Kpve4Pdkew7HU6NlTbnSSo0V_VQk3AzMiW-bFpNwzZrcdXZaEIqVM_Zmq58bXuu5vsvWKCy6xA&__tn__=%2CO%2CP-R
Discussion about this post