തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് എസ് വി പ്രദീപിന്റെ മരണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി ഭാര്യ ശ്രീജ. അപകട സ്ഥലത്തെ മറ്റു വാഹനങ്ങളുടെ വിവരങ്ങളും പ്രദീപിന്റെ ഫോണ്‍ രേഖകളും പരിശോധിക്കാന്‍ പൊലീസ് തയാറാവണമെന്നും കേരളാ പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ശ്രീജ പറഞ്ഞു.
എസ് വി പ്രദീപിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. തൊഴില്‍പരമായി നിരവധി പേര്‍ക്ക് പ്രദീപിനോട് ശത്രുതയുണ്ടായിരുന്നുവെന്ന് ശ്രീജ ചൂണ്ടിക്കാട്ടി.
ഫോണ്‍ രേഖകള്‍ അടക്കം പരിശോധിക്കണമെന്നും അപകട സമയത്ത് സമീപത്തുണ്ടായിരുന്ന വാഹനങ്ങളുടെ സാന്നിധ്യം സംശയം ജനിപ്പിക്കുന്നതാണെന്നും പ്രദീപിന്റെ ഭാര്യ ശ്രീജ പറഞ്ഞു.
Discussion about this post