ഡല്‍ഹി: വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രെയിറ്റ് കോറിഡോറിന്റെ റെവാരി- മദാര്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ഡിസംബര്‍ 7-ന് വീഡിയോ കോണ്റഫറന്സിലൂടെയാണ് ഉദ്ഘാടനം.
വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാനായാണ് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, വര്ണര്മാര്, കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഖുര്‍ജ-ഭൂപുര് സെക്ഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് റെവാരി- മദാര്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യുന്നത്. ലോകത്തെ ആദ്യ ഡബിള്‍ സ്റ്റാക്ക് ലോംഗ് ഹൗള് സര്‍വ്വീസും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഹരിയാനയിലെ അടേലി മുതല്‍ രാജസ്ഥാനിലെ കൃഷ്ണഘട്ട് വരെയാണ് സര്‍വ്വീസ്.
Discussion about this post