സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കവിതകള്‍ ഉദ്ധരിച്ചുകൊണ്ട് ഡോ. തോമസ് ഐസക് തന്റെ പന്ത്രണ്ടാമത്തെ ബജറ്റ് അവതരണം ആരംഭിച്ചു. ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്.അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. സന്നദ്ധരായ പ്രഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് മഹാമരി തൊഴില്‍ഘടനയെ അടിമുടി പൊളിച്ചെഴുതിയെന്ന് ധനമന്ത്രി പറഞ്ഞു. വീട്ടിലിരുന്നു ജോലി ചെയ്യുന്നത് ഒരു ഫാഷനായി മാറി. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം അരിയിച്ചു. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീകൃതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വീടുകളിലും ഒരു ലാപ്പ്ടോപ്പ് എങ്കിലും ഉണ്ടാവുമെന്ന് ഉറപ്പുവരുത്തും. ഇതിനായി ആദ്യ് 100 ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്പ്ടോപ്പ് വിതരണ പരിപാടി കൂടുതല്‍ വിപുലവും ഉദാരവുമാക്കും. പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ അന്ത്യോദയാ വീടുകള്‍ എന്നിവര്‍ക്ക് പകുതി വിലക്കും ബറ്റ് ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് 25 ശതമാനം സബ്സിഡിയിലും ലാപ്പ്ടോപ്പ് നല്‍കും.
read also: ഇവിടെ ഹലാൽ ഭക്ഷണം ഇല്ല: ഹലാൽ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടൽ തുടങ്ങി വനിതാ സംരംഭക
ബാക്കി തുക കെ എസ് എഫ് ഇ മൈക്രോ ചിട്ടി വഴി 3 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. കുടുംബശ്രീ വഴി കെ എസ് എഫ് ഇ മൈക്രോ ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലാപ്പ്ടോപ്പ് ലഭിക്കും. ഇതിനു വേണ്ട പലിശ സര്‍ക്കാര്‍ നല്‍കും. 2021 ഏപ്രിൽ മുതൽ എല്ലാ ക്ഷേമ പെൻഷനും 1600 രൂപ ആക്കും, കേരളം ബഡ്ജറ്റ് തുടരുന്നു.
Discussion about this post