കൊല്ലം: ചാത്തന്നൂരില്‍ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയതോടെ പിതാവ് ബലാത്സംഗം ചെയ്ത വിവരം വെളിപ്പെടുത്തുകയായിരുന്നു.
മദ്യലഹരിയില്‍ 45കാരനായ പിതാവ് കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ കുട്ടിയെ ബലാത്സഗം ചെയ്തിരുന്നതായാണ് കുട്ടി മൊഴി നല്‍കിയത്. മൂന്നുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. അതെ സമയം കുട്ടിയുടെ സഹോദരന്‍റെ സുഹൃത്തും കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസില്‍ 22കാരനായ നൗഷാദാണ് ആദ്യം അറസ്റ്റിലാകുന്നത്. തുടര്‍ന്ന് നടത്തിയ കൗണ്‍സലിങ്ങില്‍ പിതാവ് ബലാത്സംഗം ചെയ്ത വിവരവും വെളിപ്പെടുത്തി.












