കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ അരങ്ങേറുന്ന കര്‍ഷക സമരത്തിന് ശക്തമായ പിന്തുണ നല്‍കാന്‍ ദക്ഷിണേന്ത്യന്‍ കര്‍ഷകരെ രംഗത്തിറക്കാൻ കോൺഗ്രസും മറ്റു രാഷ്ട്രീയ പാർട്ടികളും. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തിനെ മുന്‍നിര്‍ത്തി സമരപരിപാടികള്‍ക്ക് തുടക്കമിടാന്‍ കര്‍ണാടകയിലെ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ നീക്കം തുടങ്ങി.
ബംഗളൂരുവില്‍ നടക്കാനിരിക്കുന്ന കൂറ്റന്‍ റാലിയിലേക്ക് ടിക്കായത്തിനെ ക്ഷണിക്കുവാനുള്ള ശ്രമം തുടങ്ങിയെന്ന് കര്‍ണാടകഫാര്‍മേഴ്‌സ് അസോസിയേഷന്‍ ആന്‍ഡ് ഗ്രീന്‍ ആര്‍മി അധ്യക്ഷന്‍ നാഗേന്ദ്ര പറഞ്ഞു.
കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കിയ ഗോവധ കശാപ്പ് നിരോധന നിയമത്തിനെതിരെ കൂടിയുള്ളത് തങ്ങളുടെ റാലി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേന്ത്യയിലെ മുഴുവന്‍ കര്‍ഷകരെയും ഈ സമരത്തിലേക്ക് ഒന്നിച്ചുകൂട്ടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മൂന്ന് കാര്‍ഷിക പരിഷ്കരണ നിയമങ്ങളും, അതുപോലെത്തന്നെ കര്‍ഷക സമൂഹം നേരിടുന്ന മറ്റ് പ്രതിസന്ധികളും പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് നാഗേന്ദ്ര അഭിപ്രായപ്പെട്ടു .
Discussion about this post