ബീജിംഗ്: അന്താരാഷ്ട്ര മാധ്യമമായ ബിബിസി ന്യൂസിന് വിലക്കേര്‍പ്പെടുത്തി ചൈന. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുരുതര ലംഘനം വരുത്തിയതിനെ തുടര്‍ന്ന് ചൈനീസ് ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്ററാണ് ചാനലിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്. ചൈനയെക്കുറിച്ചുള്ള ബിബിസി വേള്‍ഡ് ന്യൂസ് റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുരുതരമായി ലംഘിക്കുന്നതായി കണ്ടെത്തിയെന്ന് ചൈനീസ് ഫിലിം ടിവി ആന്‍ഡ് റേഡിയോ അഡ്മിനിസ്ട്രേഷന് പ്രസ്താവനയില്‍ അറിയിച്ചു.
ചൈനയില്‍ പ്രക്ഷേപണം തുടരാന്‍ ബിബിസിയെ അനുവദിക്കുകയില്ല, മാത്രമല്ല പ്രക്ഷേപണത്തിനായുള്ള പുതിയ വാര്‍ഷിക അപേക്ഷ സ്വീകരിക്കുകയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ചൈനയില്‍ പ്രക്ഷേപണം തുടരാന്‍ ബി ബി സിയെ അനുവദില്ലെന്നും പ്രക്ഷേപണത്തിനായുളള പുതിയ വാര്‍ഷിക അപേക്ഷ സ്വീകരിക്കില്ലെന്നും ചൈനീസ് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
കേന്ദ്രത്തിന്റെ താക്കീതിന് പിന്നാലെ 1398 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍
ചൈനയിലെ മിക്കവാറും ടി വി ചാനല്‍ പാക്കേജുകളിലും ബി ബി സി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഹോട്ടലുകളിലും റെസിഡന്‍സ് ഏരിയകളിലും ബി ബി സി ലഭ്യമായിരുന്നു. ചൈനയുടെ നടപടി നിരാശാജനകമാണെന്നായിരുന്നു ബി ബി സിയുടെ പ്രതികരണം. സംഭവത്തെ അപലപിച്ച് അമേരിക്കും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post