500 രൂപ കൂലി നടപ്പാക്കിയാല്‍ തോട്ടം മേഖല നിശ്ചലമാകുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. കയ്യടിക്ക് വേണ്ടി 500 രൂപ പ്രഖ്യാപിച്ച് മേഖല നിശ്ചലമാക്കിയാല്‍ തൊഴിലാളികള്‍ കഷ്ടപ്പെടും. ട്രേഡ് യൂണിയനുകള്‍ തൊഴിലാളികളുടെ അവിഭാജ്യ ഘടകമാണെന്നും യൂണിയനുകളെ ഒഴിവാക്കിയുള്ള സമരരീതി ആശാസ്യമല്ലെന്നും മന്ത്രി പറഞ്ഞു. ട്രേഡ് യൂണിയനുകളെ അടച്ച് ആക്ഷേപിക്കുന്നത് ആരാജകത്വം ഉണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു.
വി.എസ് അച്യുതാന്ദന്റെ പ്രസ്ഥാവനകളെയും ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദന് കേരളത്തിലെ സമാരാധ്യനായ നേതാവാണ്. അദ്ദേഹത്തിന് ജനങ്ങളുടെ മനസ്സിലൊരു സ്ഥാനമുണ്ട്. എന്നാല്‍ അദ്ദേഹമിത് ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവാണെന്നു കരുതി എന്തും പറയാമെന്ന വിഎസ് കരുതരതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.
താന്‍ കസേരയില്‍ ഇരിക്കണോ വേണ്ടയോ എന്ന് തൊഴിലാളികള്‍ തീരുമാനിക്കട്ടെ. തൊഴിലാളികള്‍ക്ക് താല്പര്യമില്ലെങ്കില് താന്‍ മന്ത്രിക്കസേരയില്‍ ഇരുന്നിട്ടും കാര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാര്‍ രീതിയിലുള്ള സമരം വയനാട് അടക്കം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതിലുള്ള ആശങ്കയും മന്ത്രി പ്രകടിപ്പിച്ചു.
Discussion about this post