പ്രതിസന്ധി ഘട്ടങ്ങളിലും മനസാന്നിദ്ധ്യം വിടാതെ സമാധാനമായി ഇരുന്ന് ഉറ്റവരെ ഫോൺ ചെയ്യാൻ ആർക്ക് കഴിയും. തനിക്ക് കഴിയുമെന്ന് തെളിയിക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സവാള കയറ്റിക്കൊണ്ട് വന്ന ലോറി മറിഞ്ഞ് കിടക്കുന്ന ചിത്രമാണ് സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുത്തത്. മറിഞ്ഞ് കിടക്കുന്ന ലോറിയിൽ ചാരിയിരുന്ന് യുവാവ് ഫോൺ വിളിക്കുന്നതാണ് ചിത്രം വൈറലാകാൻ കാരണം.
ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള ലോറിയാണ് മറിഞ്ഞ് കിടക്കുന്നത്. സവാള ചാക്കുകൾ റോഡിലേക്ക് തലങ്ങും വിലങ്ങും വീണ് കിടക്കുന്നുണ്ട്. യുവാവാകട്ടെ അലസനായി റോഡിലിട്ട ടാർപ്പയിൽ കിടന്നാണ് ഫോൺ വിളിക്കുന്നത്. കിടക്കുന്നത് കണ്ടാൽ അറിയാം അപ്പുറത്ത് ആരാണെന്ന് എന്ന തലക്കെട്ടോടെയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പലരും ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ട്രക്കിന് പകരം കോൺഗ്രസിനേയും ഡ്രൈവർക്ക് പകരം രാഹുൽ ഗാന്ധിയേയും ചേർത്താൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പറ്റിയ ചിത്രമാണെന്നും കമന്റുകൾ വരുന്നുണ്ട്. അതേസമയം കാമുകിയെ വിളിച്ച് സവാളയും ഉരുളക്കിഴങ്ങും പത്തുപതിനഞ്ച് കിലോ എടുത്തുകൊണ്ടു പോകാനാണ് ഡ്രൈവർ പറയുന്നതെന്നും ചിലർ കമന്റുകളിൽ സൂചിപ്പിക്കുന്നു. എന്തായാലും പ്രതിസന്ധി ഘട്ടത്തിലും കിടപ്പ് രാജകീയമായാണ് എന്ന തലക്കെട്ടോടെ അരുൺ ബോത്ര എന്ന ആളാണ് ട്വിറ്ററിൽ ചിത്രം പോസ്റ്റ് ചെയ്തത്.
Discussion about this post