തിരുവനന്തപുരം: ജസ്ന കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. ജസ്നയെ തട്ടിക്കൊണ്ട് പോയതാകാമെന്ന നിഗമനമാണ് സിബിഐ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
2018 മാര്‍ച്ച് 22 നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജസ്നയെ കാണാതായത്. ഇതിന് പിന്നാലെ ലോക്കല്‍ പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജസ്നയുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിയിൽ ഹൈക്കോടതി വാദം കേള്‍ക്കുകയും സിബിഐ കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
ജസ്നയുടെ തിരോധാനം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
Discussion about this post