തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം പി യുമായ കെ സുധാകരന് കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നതായി പി.സി ചാക്കോ. കെ.സുധാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അതൃപ്തി അദ്ദേഹം അറിയിച്ചിരുന്നതായും പി.സി ചാക്കോ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പി.സി ചാക്കോ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എന്‍.സി.പിയില്‍ ചേരുകയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിലും അവഗണനയിലും പ്രതിഷേധിച്ചായിരുന്നു പാര്‍ട്ടി വിട്ടത്.
ജയസാധ്യതക്കപ്പുറം ഗ്രൂപ്പ് താല്പര്യങ്ങള് ഉയര്‍ത്തിപ്പിടിച്ചതാണ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കെ.സുധാകരന് വിമര്‍ശിച്ചിരുന്നു. കണ്ണൂരിലെ കാര്യം പോലും തന്നെ അറിയിച്ചിട്ടില്ല.
Discussion about this post