ബൈപ്പാസ് സര്‍ജറിക്ക് വിധേയനായ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ആശുപത്രി വിട്ടു. ഡല്‍ഹി എയിംസില്‍ നിന്ന് രാഷ്ട്രപതി ഭവനില്‍ മടങ്ങിയെത്തിയ വിവരം രാഷ്ട്രപതി തന്നെ ട്വീറ്റ് ചെയ്തു. വീട്ടിലെത്തിയതില്‍ സന്തോഷമുണ്ട്.
മികച്ച പരിചരണം തന്ന എയിംസിലെയും സൈനിക ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഒപ്പം വേഗത്തില്‍ സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
Discussion about this post