കോഴിക്കോട്: കെ.എം ഷാജിയെ വിജിലന്‍സ് വെള്ളിയാഴ്ച ചോദ്യം ചെയ്യും. ഇതിനുള്ള നോട്ടീസ് വിജിലന്‍സ് ഷാജിക്ക് കൈമാറി. വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് വിജിലന്‍സ് ശേഖരിക്കുക.
കോഴിക്കോട് വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ഏപ്രില്‍ 13ന് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരേയും വീടുകളില്‍ പരിശോധന നടത്തിയത്. ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഷാജി നേരത്തെ പറഞ്ഞിരുന്നു.
Discussion about this post