ബംഗാൾ: ബംഗാളിൽ കേന്ദ്രമന്ത്രി വി.മുരളീധരൻറെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള അക്രമസംഭവങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല എന്നതിൻറെ തെളിവാണ് ആക്രമണം. കിഴക്കൻ മിഡ്നാപൂരിൽ വെച്ചാണ് കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. കേന്ദ്രമന്ത്രിയുടെ വാഹനത്തിൻറെ ചില്ലുകൾ അടിച്ചുപൊട്ടിക്കുകയും മന്ത്രിക്ക് നേരെ കയ്യേറ്റം നടത്താൻ ശ്രമിക്കുകയും ചെയ്തു.കേന്ദ്രമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിന് പരിക്കേറ്റിട്ടുണ്ട്.
. ബംഗാളിലെ അക്രമങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻകേന്ദ്ര ആഭ്യന്തര മന്ത്രാലയം മമത ബാനർജി സർക്കാരിനോട്ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം പ്രത്യേകം സംഘത്തെ നിയോഗിച്ചിരുന്നു.നാലംഗ സംഘത്തോട് സ്ഥിതിഗതികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്.
ഇതിൻറെ ഭാഗമായാണ് കേന്ദ്രവിദേശകാര്യ സഹമന്ത്രി ഉൾപ്പെടെയുള്ള നാലംഗ സംഘം ബംഗാളിലേക്ക് പുറപ്പെട്ടത്,
https://twitter.com/VMBJP/status/1390209778798923778
Discussion about this post