Tuesday, October 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

by Brave India Desk
Oct 20, 2026, 05:39 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

 

കാലടി: മലയാറ്റൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ അനുമതിയോടെ നടക്കുന്ന ആർ.എസ്.എസ് ശാഖയ്ക്ക് നേരെ നടന്ന ആക്രമണം ജനാധിപത്യത്തോടും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ആർ.എസ്.എസ് ആലുവ ജില്ലാ കാര്യകാരി പ്രസ്താവനയിൽ അറിയിച്ചു. ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടവർ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് ആർ.എസ്.എസ് പ്രവർത്തനം നടത്തരുതെന്ന വിചിത്രമായ ആവശ്യവുമായി കമ്മ്യൂണിസ്റ്റ് – കോൺഗ്രസ്സ് നേതാക്കൾ ശാഖയ്ക്ക് നേരെ അക്രമണം നടത്തിയത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ക്രമസമാധാനം സംരക്ഷിക്കേണ്ട ജനപ്രതിനിധികൾ തന്നെ അക്രമത്തിന് നേതൃത്വം നൽകിയെന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

Stories you may like

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

ഭരണഘടനയും നിയമവ്യവസ്ഥയുമാണ് രാജ്യത്ത് പരമപ്രധാനം. സമാധാനപരമായി ഒത്തുചേർന്ന് സംഘടനാ പ്രവർത്തനം നടത്തുവാനുള്ള സ്വാതന്ത്ര്യം ജനാധിപത്യ ഭാരതത്തിന്റെ അടിസ്ഥാന മൂല്യമാണ്. നിയമാനുസൃതമായി സംഘടനാപ്രവർത്തനം നടത്താനുള്ള അവകാശം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. ഈ അവകാശങ്ങളെ അക്രമത്തിലൂടെ ഇല്ലാതാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് അംഗീകരിക്കാനാവില്ല.

ആശയങ്ങളെ ഭയക്കുന്നവരാണ് ആക്രമണത്തെ ആശ്രയിക്കുന്നത്. ഭീഷണിപ്പെടുത്തിയും ആക്രമിച്ചും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാമെന്നത് വ്യാമോഹമാണ്.

കേരളം മതസൗഹാർദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാരമ്പര്യമുള്ള നാടാണ്. എല്ലാ മതവിഭാഗങ്ങളിലെയും ജനങ്ങൾ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കേണ്ടത് പോലെ, നിയമാനുസൃതമായി പ്രവർത്തിക്കുന്ന സംഘടനകൾക്കും അവരുടെ പ്രവർത്തനങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കപ്പെടണം. ആർ.എസ്.എസ് കഴിഞ്ഞ നൂറ് വർഷമായി രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ്. ആർ.എസ്. എസിന്റെ പ്രവർത്തന പാരമ്പര്യം എല്ലാ മതങ്ങളോടും സൗഹാർദപരമായ ഇടപെടലാണ്. വിവിധ മതവിഭാഗത്തിൽപെട്ട ലക്ഷക്കണക്കിന് പ്രവർത്തകർ ഈ സംഘടനയുടെ ഭാഗമാണ് എന്നിരിക്കെ അത് മറച്ച് വെച്ചുകൊണ്ട് ക്രിസ്ത്യൻ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് നാട്ടിൽ വർഗീയ കലാപം നടത്തുവാനുള്ള ശ്രമമാണ് രാഷ്ട്രീയ മുന്നണികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

മലയാറ്റൂരിലെ സംഭവത്തിൽ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണം. പ്രദേശത്ത് സമാധാനപരമായ സംഘടനാപ്രവർത്തനം ഉറപ്പാക്കാൻ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.എസ് ആലുവ ജില്ലാ കാര്യകാരി ആവശ്യപ്പെടുന്നു.

 

ജില്ലാ കാര്യകാരി
ആർ.എസ്.എസ് ആലുവ ജില്ല
20.10.2026

Tags: RSSRSS Aluvamalayattoor
Share
Tweet
Send
Share

Latest stories from this section

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

നവംബർ 1 മുതൽ ഗുരുവായൂരിൽ ദിവസവും വെർച്വൽ ക്യൂ ; ബുക്കിങ്ങിന് 25 രൂപ ഫീസ്

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

സൈനിക ക്യാമ്പിൽ മിസൈൽ ആക്രമണവുമായി ഹൂതി വിമതർ ; യെമനിൽ 53 സൈനികർ കൊല്ലപ്പെട്ടു

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

വീടുകളുടെ ഗേറ്റിലും വാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ; നാടിനെ ഭീതിയിലാഴ്ത്തി അജ്ഞാതൻ, പൊലീസും പ്രദേശവാസികളും കുഴങ്ങുന്നു

പാരീസ് ഉടൻ തന്നെ ഒരു മുസ്ലിം നഗരമായി മാറും ; വർഷങ്ങൾക്കു മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നതാണ് ; മാക്രോണിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

പാരീസ് ഉടൻ തന്നെ ഒരു മുസ്ലിം നഗരമായി മാറും ; വർഷങ്ങൾക്കു മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നതാണ് ; മാക്രോണിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

Latest News

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

നവംബർ 1 മുതൽ ഗുരുവായൂരിൽ ദിവസവും വെർച്വൽ ക്യൂ ; ബുക്കിങ്ങിന് 25 രൂപ ഫീസ്

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

സൈനിക ക്യാമ്പിൽ മിസൈൽ ആക്രമണവുമായി ഹൂതി വിമതർ ; യെമനിൽ 53 സൈനികർ കൊല്ലപ്പെട്ടു

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

വീടുകളുടെ ഗേറ്റിലും വാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ; നാടിനെ ഭീതിയിലാഴ്ത്തി അജ്ഞാതൻ, പൊലീസും പ്രദേശവാസികളും കുഴങ്ങുന്നു

പാരീസ് ഉടൻ തന്നെ ഒരു മുസ്ലിം നഗരമായി മാറും ; വർഷങ്ങൾക്കു മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നതാണ് ; മാക്രോണിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

പാരീസ് ഉടൻ തന്നെ ഒരു മുസ്ലിം നഗരമായി മാറും ; വർഷങ്ങൾക്കു മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നതാണ് ; മാക്രോണിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

ലോകത്തെ തകർക്കാൻ പൈശാചിക നീക്കങ്ങൾ; ഭാരതത്തിന്റെ മുന്നേറ്റം കുതന്ത്രങ്ങൾക്ക് അറുതിവരുത്തും: സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

ലോകത്തെ തകർക്കാൻ പൈശാചിക നീക്കങ്ങൾ; ഭാരതത്തിന്റെ മുന്നേറ്റം കുതന്ത്രങ്ങൾക്ക് അറുതിവരുത്തും: സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies